ഐഎസ്എൽ: പഞ്ചാബ് എഫ്സി-മുഹമ്മദൻ എസ്സി മത്സരം സമനിലയിൽ
Tuesday, March 11, 2025 2:45 AM IST
കോൽക്കത്ത: ഐഎസ്എല്ലിൽ പഞ്ചാബ് എഫ്സി-മുഹമ്മദൻ എസ്സി മത്സരം സമനിലയിൽ.തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി.
എസ്ക്വൽ വിദാലും ലൂക്ക മജ്സണും ആണ് പഞ്ചാബിനായി ഗോളുകൾ നേടിയത്. മാർക് ആൻഡ്രെ സെമെർബോക്കും റോബി ഹൻസ്ദയും ആണ് മുഹമ്മദന്‍ വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
മത്സരം സമനിലയായതോടെ പഞ്ചാബിന് 28 പോയിന്റായി. പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്താണ് പഞ്ചാബ്. മുഹമ്മദന്‍ 13 പോയിന്റായി.