ഇ​ടു​ക്കി: തൊ​ടു​പു​ഴ​യി​ലെ എം​ഡി​എം​എ വി​ത​ര​ണ​ക്കാ​രി​ലൊ​രാ​ൾ പി​ടി​യി​ൽ. ത​ട്ട​ക്കു​ഴ സ്വ​ദേ​ശി ഫൈ​സ​ലാ​ണ് (31) പി​ടി​യി​ലാ​യ​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി തൊ​ടു​പു​ഴ​യി​ൽ നി​ന്ന് എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യ യു​വാ​ക്ക​ൾ​ക്ക് ല​ഹ​രി ന​ൽ​കി​യി​രു​ന്ന​ത് ഫൈ​സ​ലാ​ണെ​ന്നാ​ണ് വി​വ​രം. യു​വാ​ക്ക​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് പ്ര​തി​യെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന പോ​ലീ​സി​ന് ല​ഭി​ച്ച​ത്.

തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.