തൊടുപുഴയിലെ എംഡിഎംഎ വിതരണക്കാരിലൊരാൾ പിടിയിൽ
Tuesday, March 11, 2025 1:30 AM IST
ഇടുക്കി: തൊടുപുഴയിലെ എംഡിഎംഎ വിതരണക്കാരിലൊരാൾ പിടിയിൽ. തട്ടക്കുഴ സ്വദേശി ഫൈസലാണ് (31) പിടിയിലായത്.
വ്യാഴാഴ്ച രാത്രി തൊടുപുഴയിൽ നിന്ന് എംഡിഎംഎയുമായി പിടിയിലായ യുവാക്കൾക്ക് ലഹരി നൽകിയിരുന്നത് ഫൈസലാണെന്നാണ് വിവരം. യുവാക്കളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് പ്രതിയെക്കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത്.
തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് പോലീസ് ഇയാളെ പിടികൂടിയത്.