വയനാട്ടിൽ വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിയ നാല് പേർ അറസ്റ്റിൽ
Tuesday, March 11, 2025 12:51 AM IST
പുല്‍പ്പള്ളി: വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിവന്ന നാല് പേർ അറസ്റ്റിൽ. പുല്‍പ്പള്ളി കാപ്പിസെറ്റ് സ്വദേശികളായ എരുമപ്പുല്ലില്‍ വീട്ടില്‍ ഇ.പി. പ്രണവ് (20), എരുമ പുല്ലില്‍ വീട്ടില്‍ പി. ഹര്‍ഷ (24), നിരപ്പേല്‍ വീട്ടില്‍ എന്‍.എ. അജിത്ത് (23) കരിക്കല്ലൂര്‍ മൂന്നുപാലം സ്വദേശി വട്ടത്തൊട്ടിയില്‍ വീട്ടില്‍ ആല്ബിന് ജെയിംസ് (20) എന്നിവരാണ് അറസ്റ്റിലായത്.
പുല്‍പ്പള്ളി കുളത്തൂരിലെ വാടക വീട്ടില്‍ നിന്നാണ് നാലംഗ സംഘം അറസ്റ്റിലായത്. ഇവരുടെ കൈവശമുണ്ടായിരുന്ന 170 ഗ്രാം കഞ്ചാവ്, കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമായ ബോംഗ്, ലഹരി ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്കാന് ഉപയോഗിച്ചു വന്ന ബൈക്ക് എന്നിവയും പിടിച്ചെടുത്തു.
എക്സൈസ് കമ്മീഷണറുടെ ഓഫീസില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുല്‍ത്താന്‍ബത്തേരി എക്സൈസ് റെയ്ഞ്ച് പാര്‍ട്ടിയും, വയനാട് എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയും സംയുക്തമായിട്ടായിരുന്നു പരിശോധന.