എണ്ണ കപ്പലും ചരക്ക് ടാങ്കറും കൂട്ടിയിടിച്ച് കത്തി; നിരവധി പേർക്ക് പരിക്ക്
Monday, March 10, 2025 11:07 PM IST
ലണ്ടൻ: യുകെ തീരത്ത് ഉത്തര സമുദ്രത്തിൽ എണ്ണ കപ്പലും ചരക്ക് ടാങ്കറും കൂട്ടിയിടിച്ചു കത്തി നിരവധി പേർക്ക് പരിക്ക്. കപ്പലുകളിലെ ജീവനക്കാരായ 32 പേരെ ഗ്രിംസ്ബി ഈസ്റ്റ് തുറമുഖത്ത് എത്തിച്ചു.
ഇതിൽ പലരുടെയും ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. ബ്രിട്ടിഷ് തീര സംരക്ഷണ സേന രക്ഷാപ്രവർത്തനം തുടങ്ങി. യുഎസ് കമ്പനിയുടെ സ്റ്റെന ഇമ്മാക്കുലേറ്റ് എന്ന ടാങ്കറും പോർച്ചുഗലിന്റെ സോളോംഗ് എന്ന ചരക്ക് കപ്പലുമാണ് കൂട്ടിയിടിച്ചത്.
അപകടത്തിന്റെ കാരണം വ്യക്തമല്ല. സമീപ പട്ടണങ്ങളിൽ നിന്ന് ഒരു ഹെലികോപ്റ്ററും, ലൈഫ് ബോട്ടുകളും തീ അണയ്ക്കാൻ ശേഷിയുള്ള കപ്പലുകളും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.