തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖം ര​ണ്ടും മൂ​ന്നും ഘ​ട്ട വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ടെ​യ്ന​ർ ടെ​ര്‍​മി​ന​ല്‍ 1200 മീ​റ്റ​ര്‍ നീ​ള​ത്തി​ലേ​ക്ക് വി​പു​ലീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​ൻ. ബ്രേ​ക്ക് വാ​ട്ട​റി​ന്‍റെ നീ​ളം 900 മീ​റ്റ​ര്‍ കൂ​ടി വ​ര്‍​ധി​പ്പി​ക്കും.

ഇ​തു സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഉ​ത്ത​ര​വ് സ​ർ​ക്കാ​രി​ന് ല​ഭി​ച്ചു. ഇ​തോ​ടെ വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​പ​ദ്ധ​തി പ്ര​തീ​ക്ഷി​ച്ച​തി​ലും നേ​ര​ത്തെ പൂ​ര്‍​ത്തി​യാ​ക്കി വ​രു​മാ​നം ഉ​റ​പ്പ് വ​രു​ത്താ​ന്‍ സ​ര്‍​ക്കാ​രി​ന് സാ​ധി​ക്കു​മെ​ന്ന് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ അ​റി​യി​ച്ചു.

വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ മി​നി​മം സ്ഥാ​പി​ത ശേ​ഷി പ്ര​തി​വ​ര്‍​ഷം 30 ല​ക്ഷം ക​ണ്ടെ​യ്ന​റാ​ണ്. ഓ​ട്ടോ​മേ​റ്റ​ഡ് സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വ​ഴി തു​റ​മു​ഖ​ത്തി​ന്‍റെ ശേ​ഷി പ്ര​തി​വ​ര്‍​ഷം 45 ല​ക്ഷം വ​രെ​യാ​യി ഉ​യ​ര്‍​ത്താ​ന്‍ സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.