തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ട് കൂ​ട്ട​ക്കൊ​ല കേ​സി​ലെ പ്ര​തി അ​ഫാ​ന്‍റെ അ​മ്മ ഷെ​മി​യെ മു​റി​യി​ലേ​ക്ക് മാ​റ്റി. ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഷെ​മി​യെ മു​റി​യി​ലേ​ക്ക് മാ​റ്റി​യ​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഇ​ള​യ മ​ക​ൻ ഉ​ള്‍​പ്പ​ടെ അ​ഞ്ച് പേ​രു​ടെ​യും മ​ര​ണ​വി​വ​രം ഷെ​മി​യെ അ​റി​യി​ച്ചു. ഉ​മ്മ​യെ​യും ഇ​ള​യ മ​ക​ൻ അ​ഫ്സാ​നെ​യും അ​ഫാ​ൻ ആ​ക്ര​മി​ച്ചു​വെ​ന്ന് മാ​ത്ര​മാ​ണ് ഷെ​മി​യോ​ട് നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​ള​യ മ​ക​ൻ അ​ഫ​സാ​ൻ ഐ​സി​യു​വി​ലാ​ണെ​ന്നു​മാ​ണ് ഷെ​മി​യോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്.

ഇ​ത് കേ​ട്ട​ത്തോ​ടെ ഷെ​മി​ന​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് മ​ര​ണ വി​വ​രം പി​ന്നീ​ട് അ​റി​യി​ച്ചാ​ൽ മ​തി​യെ​ന്ന് ഡോ​ക്ട​ർ​മാ​ർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഫെ​ബ്രു​വ​രി 24നാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ കൊ​ല​പാ​ത​ക പ​ര​മ്പ​ര ന​ട​ന്ന​ത്.

പി​തൃ​മാ​താ​വ് സ​ല്‍​മാ ബീ​വി, പി​തൃ​സ​ഹോ​ദ​ര​ന്‍ ല​ത്തീ​ഫ്, ഭാ​ര്യ ഷാ​ഹി​ദ, സ​ഹോ​ദ​ര​ന്‍ അ​ഫ്‌​സാ​ന്‍, പെ​ണ്‍​സു​ഹൃ​ത്ത് ഫ​ര്‍​സാ​ന എ​ന്നി​വ​രെ​യാ​യി​രു​ന്നു അ​ഫാ​ന്‍ കൊ​ല​പ്പെ​ടു​ത്തി​യ​ത്. രാ​വി​ലെ പ​ത്തി​നും ആ​റി​നു​മി​ട​യി​ലാ​യി​രു​ന്നു അ​ഞ്ച് കൊ​ല​പാ​ത​ക​ങ്ങ​ള്‍ ഇയാൾ നടത്തിയത്.

ഷെ​മി​യെ ആ​ക്ര​മി​ച്ച​പ്പോ​ള്‍ മ​രി​ച്ചെ​ന്ന് അ​ഫാ​ന്‍ ക​രു​തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ഇയാൾ വെ​ഞ്ഞാ​റ​മ്മൂ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.