ഡോക്ടറുടെ കുറിപ്പടിയില്ലാത്തതിനാൽ ഉറക്കഗുളിക നല്‍കിയില്ല; മെഡിക്കല്‍ ഷോപ്പ് അടിച്ചുതകര്‍ത്തു
Monday, March 10, 2025 8:04 PM IST
തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഉറക്കഗുളിക വാങ്ങാനെത്തിയ സംഘം സ്വകാര്യ മെഡിക്കല്‍ ഷോപ്പ് അടിച്ചുതകര്‍ത്തതായി പരാതി. നെയ്യാറ്റിന്‍കര ഹോസ്പിറ്റല്‍ ജംഗ്ഷനു സമീപം പ്രര്‍ത്തിക്കുന്ന അപ്പോളൊ മെഡിക്കല്‍ ഷോപ്പാണ് നാലംഗ സംഘം അടിച്ചു തകർത്തത്.
തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ആക്രമണത്തിൽ മെഡിക്കൽ ഷോപ്പ് ജീവനക്കാരന്റെ ബൈക്ക് തകര്‍ന്നു. ബഹളം കേട്ട് പരിസരവാസികളും മറ്റും ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ ബൈക്കുകളില്‍ കടന്നുകളഞ്ഞു.
സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിച്ചെന്നും പ്രതികളെ തിരയുകയാണെന്നും പോലീസ് വ്യക്തമാക്കി. ലഹരിമരുന്നിന് പകരമായി പോലും ഉപയോഗിക്കാറുള്ള ഉറക്കഗുളികയാണ് സംഘം ആവശ്യപ്പെട്ടതെന്ന് മെഡിക്കല്‍ ഷോപ്പ് ഉടമ നല്കിയ പരാതിയില്‍ പറയുന്നു.