തി​രു​വ​ന​ന്ത​പു​രം: കേരളാ കോ​ൺ​ഗ്ര​സ് -എം ​യു​ഡി​എ​ഫി​ലേ​ക്കു വ​രു​ന്ന​തി​ൽ എ​തി​ർ​പ്പി​ല്ലെ​ന്നും എ​ന്നാ​ൽ പാ​ലാ സീ​റ്റ് ആ​ർ​ക്കും വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്നും മാ​ണി സി.​കാ​പ്പ​ൻ എം​എ​ൽ​എ. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ ദാ​സ് മു​ൻ​ഷി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് കാ​പ്പ​ൻ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

മു​ന്ന​ണി വി​പു​ലീ​ക​ര​ണം ച​ർ​ച്ച​യാ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളോ​ട് ഒ​റ്റ​ക്കെ​ട്ടാ​യി പോ​ക​ണ​മെ​ന്ന് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ൾ​ക്ക് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ ദാ​സ് മു​ൻ​ഷി ഉ​റ​പ്പ് ന​ൽ​കി.

അ​തേ​സ​മ​യം യു​ഡി​എ​ഫി​ൽ നി​യ​മ​സ​ഭാ സീ​റ്റ് വി​ഭ​ജ​നം നേ​ര​ത്തെ ആ​ക്ക​ണ​മെ​ന്ന് ദീ​പാ ദാ​സ് മു​ൻ​ഷി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് സി​എം​പി നേ​താ​വ് സി.​പി.ജോ​ൺ പ​റ​ഞ്ഞു.