കരുവാരക്കുണ്ടിലെ എസ്റ്റേറ്റില്‍ കടുവയിറങ്ങി
Monday, March 10, 2025 3:22 PM IST
മലപ്പുറം: കരുവാരക്കുണ്ടിലെ കേരളാ എസ്റ്റേറ്റില്‍ കടുവയിറങ്ങി. ജനവാസമേഖലയിലൂടെ കടുവ നീങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കടുവയെ കണ്ടെത്തി. കടുവയെ ഉള്‍ക്കാട്ടിലേക്ക് തുരത്താനുള്ള ശ്രമത്തിലാണ് വനംവകുപ്പ്.
ഇതിന് കഴിഞ്ഞില്ലെങ്കിൽ കൂട് സ്ഥാപിച്ച് പിടികൂടുമെന്ന് വനംവകുപ്പ് അറിയിച്ചു. ഏറെ നാളായി പ്രദേശത്ത് കടുവാശല്യം ഉണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.