വലിയ നേട്ടങ്ങൾ ആവർത്തിക്കാൻ സാധിക്കട്ടെ: ടീം ഇന്ത്യയ്ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി
Monday, March 10, 2025 12:15 PM IST
തിരുവനന്തപുരം: ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചത്.
ഇന്ത്യയുടെ മൂന്നാം ചാമ്പ്യൻസ് ട്രോഫി കിരീട നേട്ടമാണിത്. ന്യൂസിലാൻഡിനെതിരെയുള്ള ഫൈനലിൽ ആവേശകരമായ വിജയത്തിലൂടെയാണ് ക്യാപ്റ്റൻ രോഹിത് ശർമ്മയും ടീം അംഗങ്ങളും കിരീടമുയർത്തിയത്. ടീം ഇന്ത്യയ്ക്ക് ലോക ക്രിക്കറ്റിൽ കൂടുതൽ വലിയ നേട്ടങ്ങൾ ആവർത്തിക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.