റാ​യ്പൂ​ര്‍: ഛത്തീ​സ്ഗ​ഡി​ലെ മ​ദ്യ​ന​യ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 14 ഇ​ട​ങ്ങ​ളി​ല്‍ ഇ​ഡി റെ​യ്ഡ്. ഛത്തീ​സ്ഗ​ഡ് മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ഭൂ​പേ​ഷ് ബാ​ഗേ​ലി​ന്‍റെ മ​ക​ൻ ചൈ​ത​ന്യാ ബാ​ഗേ​ലി​ന്‍റെ വ​സ​തി​യി​ല്‍ അ​ട​ക്ക​മാ​ണ് റെ​യ്ഡ് ന​ട​ക്കു​ന്ന​ത്.

റെ​യ്ഡി​നി​ടെ ക​ണ്ടെ​ത്തി​യ നി​ര്‍​ണാ​യ​ക​മാ​യ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്ന് ഇ​ഡി പ​റ​ഞ്ഞു. മ​ദ്യ​ന​യ അ​ഴി​മ​തി​യി​ലൂ​ടെ 2,162 കോ​ടി​യാ​ണ് ഭൂ​പേ​ഷ് സ​ർ​ക്കാ​ർ ത​ട്ടി​യ​തെ​ന്നാ​ണ് ഇ​ഡി വാ​ദം. ഭൂ​പേ​ഷ് ബാ​ഗേ​ൽ അ​ധി​കാ​ര​ത്തി​ലി​രു​ന്ന 2019-22 കാ​ല​ത്താ​ണ് മ​ദ്യ അ​ഴി​മ​തി ന​ട​ന്ന​ത്.