ഛത്തീസ്ഗഡിലെ മദ്യനയ അഴിമതി; ഭൂപേഷ് ബാഗേലിന്റെ മകന്റെ വസതിയില്‍ അടക്കം ഇഡി റെയ്ഡ്
Monday, March 10, 2025 11:35 AM IST
റായ്പൂര്‍: ഛത്തീസ്ഗഡിലെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് 14 ഇടങ്ങളില്‍ ഇഡി റെയ്ഡ്. ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേലിന്റെ മകൻ ചൈതന്യാ ബാഗേലിന്റെ വസതിയില്‍ അടക്കമാണ് റെയ്ഡ് നടക്കുന്നത്.
റെയ്ഡിനിടെ കണ്ടെത്തിയ നിര്‍ണായകമായ രേഖകള്‍ പരിശോധിച്ച് വരികയാണെന്ന് ഇഡി പറഞ്ഞു. മദ്യനയ അഴിമതിയിലൂടെ 2,162 കോടിയാണ് ഭൂപേഷ് സർക്കാർ തട്ടിയതെന്നാണ് ഇഡി വാദം. ഭൂപേഷ് ബാഗേൽ അധികാരത്തിലിരുന്ന 2019-22 കാലത്താണ് മദ്യ അഴിമതി നടന്നത്.