മരം കടപുഴകി വീണ് അപകടം; ഓട്ടോറിക്ഷ തകര്‍ന്നു
Monday, March 10, 2025 11:05 AM IST
പാലക്കാട്: കൂനത്തറയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മരം കടപുഴകി വീണ് അപകടം. ഓട്ടോ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അപകടത്തില്‍ ആളപായമില്ല.
ഷൊര്‍ണൂര്‍ ചുടുവാലത്തൂര്‍ സ്വദേശി സതീശന്റെ ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്. സതീശന് ഇയാളുടെ എട്ടുവയസുകാരനായ മകനൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം.
കൂനത്തറ ആര്യങ്കാവ് ഗ്രൗണ്ടിന് സമീപത്തുവച്ച് മരം കടപുഴകി ഓട്ടോയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. എന്നാല്‍ ഇരുവരും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മരം മുറിച്ച് മാറ്റാനുള്ള ശ്രമം തുടരുകയാണ്.