പാ​ല​ക്കാ​ട്: കൂ​ന​ത്ത​റ​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യ്ക്ക് മു​ക​ളി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണ് അ​പ​ക​ടം. ഓ​ട്ടോ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ്. അ​പ​ക​ട​ത്തി​ല്‍ ആ​ള​പാ​യ​മി​ല്ല.

ഷൊ​ര്‍​ണൂ​ര്‍ ചു​ടു​വാ​ല​ത്തൂ​ര്‍ സ്വ​ദേ​ശി സ​തീ​ശ​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. സ​തീ​ശ​ന്‍ ഇ​യാ​ളു​ടെ എ​ട്ടു​വ​യ​സു​കാ​ര​നാ​യ മ​ക​നൊ​പ്പം യാ​ത്ര ചെ​യ്യു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

കൂ​ന​ത്ത​റ ആ​ര്യ​ങ്കാ​വ് ഗ്രൗ​ണ്ടി​ന് സ​മീ​പ​ത്തു​വ​ച്ച് മ​രം ക​ട​പു​ഴ​കി ഓ​ട്ടോ​യ്ക്ക് മു​ക​ളി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​രു​വ​രും ചെ​റി​യ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. അ​ഗ്നി​ര​ക്ഷാ സേ​ന സ്ഥ​ല​ത്തെ​ത്തി മ​രം മു​റി​ച്ച് മാ​റ്റാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.