സംസ്ഥാന സമിതിയില്‍ എല്ലാവരെയും ഉള്‍പ്പെടുത്താന്‍ കഴിയില്ല: എ.കെ.ബാലൻ
Monday, March 10, 2025 10:45 AM IST
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിലുള്ള എ.പദ്മകുമാറിന്റെ വിമര്‍ശനത്തിന് മറുപടിയുമായി കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്. എല്ലാവരെയും സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് ബാലന് പ്രതികരിച്ചു.
പദ്മകുമാറിന്റെ വിഷമം പുറത്ത് പ്രകടിപ്പിക്കേണ്ടതല്ല. പാര്‍ട്ടി ആരെയും മനഃപൂര്‍വം നശിപ്പിക്കില്ല. പരസ്യപ്രതികരണം വര്‍ഗശത്രുക്കള്‍ക്ക് സഹായകരമാകരുതെന്നും അദ്ദേഹം പറഞ്ഞു,
പദ്മകുമാറിനെപ്പോലുള്ള നേതാവ് പെട്ടെന്നുള്ള വികാരത്തില്‍ പ്രതികരിക്കരുതായിരുന്നു. പദവി ഇല്ലെങ്കിലും ജനസേവനത്തിന് തടസമില്ലല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.