എ.പദ്മകുമാറിന്റെ പരസ്യപ്രതികരണം; പാര്‍ട്ടി ഗൗരവമായി പരിശോധിക്കുമെന്ന് രാജു എബ്രഹാം
Monday, March 10, 2025 10:13 AM IST
പത്തനംതിട്ട: സിപിഎം സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിൽ അതൃപ്തി പരസ്യമാക്കിയുള്ള മുതിർന്ന നേതാവ് എ.പദ്മകുമാറിന്റെ പരസ്യപ്രതികരണം പാർട്ടി ഗൗരവത്തിൽ പരിശോധിക്കുമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. പദ്മകുമാറിന്റെ പ്രതികരണം എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
പാര്ട്ടിഘടകത്തിലാണ് പദ്മകുമാര്‍ അഭിപ്രായം പറയേണ്ടിയിരുന്നത്. ഇക്കാര്യം സംസ്ഥാനകമ്മിറ്റിയോ സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ ജില്ലാ കമ്മിറ്റിയോ പരിശോധിക്കും.
വീണാ ജോര്‍ജിനെ സംസ്ഥാനസമിതി ക്ഷണിതാവാക്കിയതില്‍ തെറ്റില്ല. മന്ത്രിയെന്ന നിലയിലാണ് വീണ സമിതിയില്‍ വന്നത്. മന്ത്രിമാരെ ക്ഷണിതാവാക്കുന്നത് കീഴ്വഴക്കമാണ്.
മന്ത്രിയെന്ന ഉത്തരവാദിത്വം വീണാ ജോർജ് ആത്മാർഥതയോടെ നിർവഹിക്കുന്നുണ്ട്. ഏൽപ്പിക്കുന്ന ജോലികൾ കൃത്യമായി നിർവഹിക്കുന്ന വ്യക്തിയാണ് വീണാ ജോർജ് എന്നും രാജു എബ്രഹാം പറഞ്ഞു.