താമരശേരിയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന നിലയിൽ 50 ഗ്രാം എംഡിഎംഎ പിടികൂടി
Monday, March 10, 2025 7:51 AM IST
കോഴിക്കോട്: താമരശേരിയിൽ എംഡിഎംഎ പിടികൂടി. പരപ്പൻ പൊയിൽ ചുണ്ടയിൽ മുഹമ്മദ് ഷഹദിന്റെ വീട്ടിൽ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്.
ഇയാളുടെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിലാണ് മാരക ലഹരി വസ്തു കണ്ടെടുത്തത്. 50 ഗ്രാം എംഡിഎംഎ ആണ് കണ്ടെത്തിയത്.
വീട്ടിൽനിന്ന് എംഡിഎംഎ കണ്ടെത്തിയതിനു പിന്നാലെ പ്രതി ഒളിവിലാണ്. മുഹമ്മദ് ഷഹദിനെ പിടികൂടാനായി പോലീസ് തെരച്ചിൽ ആരംഭിച്ചു.