വാ​ഷിം​ഗ്ട​ൺ: വൈ​റ്റ് ഹൗ​സി​ന് സ​മീ​പം തോ​ക്കു​മാ​യി നി​ന്ന യു​വാ​വി​നെ സു​ര​ക്ഷാ സേ​ന വെ​ടി​വ​ച്ചു വീ​ഴ്ത്തി. വൈ​റ്റ് ഹൗ​സി​ന്‍റെ പ​ടി​ഞ്ഞാ​റ് വ​ശ​ത്തു​ള്ള ഐ​സ​ന്‍​ഹോ​ര്‍ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സി​ന് അ​ടു​ത്താ​യാ​ണ് യു​വാ​വും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ല്‍ ഏ​റ്റ​മു​ട്ട​ലു​ണ്ടാ​യ​ത്.

വെ​ടി​യേ​റ്റ് വീ​ണ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത​യു​ള്ള ഒ​രു യു​വാ​വ് വൈ​റ്റ് ഹൗ​സി​ന് സ​മീ​പ​ത്തി ഉ​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​യു​ധ​വു​മാ​യി ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്.

പോ​ലീ​സ് വാ​ഹ​നം ക​ണ്ട​പ്പോ​ൾ ഇ​യാ​ൾ തോ​ക്ക് ചൂ​ണ്ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ യു​വാ​വി​ന് പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. വെ​ടി​വ​യ്പ്പ് ന​ട​ന്ന സ​മ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ട്രം​പ് ഫ്ലോ​റി​ഡ​യി​ലാ​യി​രു​ന്നു.