ആശുപത്രി കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് കോണ്‍ക്രീറ്റ് അടർന്നു വീണു
Monday, March 10, 2025 4:25 AM IST
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രി കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് കോണ്‍ക്രീറ്റ് അടര്‍ന്നുവീണു. സ്ത്രീകളുടെ വാര്‍ഡിലെ മേല്‍ക്കൂരയില്‍ നിന്നാണ് ഒരു ഭാഗം അടര്‍ന്ന് വീണത്.
അപകട സമയത്ത് മുറിക്കുള്ളിൽ അമ്മയും കുഞ്ഞും അടക്കം എട്ട് പേർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. തുടര്‍ന്ന് എല്ലാവരേയും മറ്റൊരു വാര്‍ഡിലേക്ക് മാറ്റി മുറി അടച്ചു.
വരും ദിവസങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്താൻ അടച്ചിട്ട വാർഡാണിതെന്നും രോഗികള്‍ കൂടുതലായതിനാല്‍ തത്കാലത്തേക്ക് തുറന്നതാണെന്നും ജനറൽ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.