ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; 35 ലധികം കേസുകള്‍ എഴുതി തള്ളും
Monday, March 10, 2025 3:17 AM IST
തിരുവനന്തപുരം: പരാതിക്കാര്‍ സഹകരിക്കാത്തതിനാൽ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത 35 ലധികം കേസുകള്‍ എഴുതി തള്ളും. പരാതി നൽകിയവർ മൊഴിനല്‍കാത്ത കേസുകള്‍ എഴുതി തള്ളാന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഇതു സംബന്ധിച്ച് ഹൈക്കോടതിയിൽ ഉടൻ റിപ്പോർട്ട് നൽകും. 45 കേസുകളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരുന്നത്. കമ്മിറ്റിക്ക് മുന്നില്‍ പറഞ്ഞ കാര്യങ്ങള്‍ പോലീസിന് മുന്നിൽ പറയാൻ പലരും തയാറായില്ല.
അന്വേഷണ സംഘം ഇവര്‍ക്ക് നോട്ടീസ് അയച്ചെങ്കിലും ഇവര്‍ മറുപടി നല്‍കിയില്ല. ഇത്തരം സാഹചര്യത്തില്‍ പോലിസ് രജിസ്റ്റർ ചെയ്ത കേസുകളുമായി സഹകരിക്കാൻ താത്പര്യമില്ലെന്ന് കാട്ടി കേസിലെ തുടർനടപടികള്‍ കോടതി തന്നെ അവസാനിപ്പിക്കും.