ഹരിയാനയില്‍ കെട്ടിടത്തിൽനിന്നു വീണ് വിദേശവനിത മരിച്ചു
Monday, March 10, 2025 2:19 AM IST
ഗുരുഗ്രാം: ഹരിയാനയില്‍ ബഹുനിലക്കെട്ടിടത്തിന്റെ 14-ാം നിലയിൽനിന്നു വീണ് വിദേശവനിത മരിച്ചു. ജപ്പാന് സ്വദേശിയായ മഡോക്കോ തമാനോ (34) ആണ് മരിച്ചതെന്നു പോലീസ് പറഞ്ഞു.
ഒരു സ്ത്രീയുടെ മൃതദേഹം നിലത്ത് കിടക്കുന്നതായി വെള്ളിയാഴ്ച രാവിലെ അറിയിപ്പ് ലഭിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ഭര്‍ത്താവിനും രണ്ടു കുട്ടികള്‍ക്കുമൊപ്പമാണ് മഡോക്കോ ഗുരുഗ്രാമിലെത്തിയത്. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.