ഐഎസ്എൽ: ജംഷഡ്പുരിനെതിരെ ചെന്നൈയിൻ എഫ്സിക്ക് ജയം
Sunday, March 9, 2025 11:57 PM IST
ചെന്നൈ: ജംഷഡ്പുരിനെതിരായ മത്സരത്തിൽ ചെന്നൈയിൻ എഫ്സിക്ക് ജയം. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ചെന്നൈയിൻ വിജയിച്ചത്.
ഞായറാഴ്ച നടന്ന മത്സരത്തിൽ ചെന്നൈയിന് വേണ്ടി ഡാനിയൽ ചീമ ചുക്കുവും ഇർഫാൻ യാദ്വാദും രണ്ട് ഗോളുകൾ വീതം നേടി. ലൂകാസ് പിവെറ്റ് ബ്രാംബില്ല ഒരു ഗോളും സ്കോർ ചെയ്തു.
റെയ് തച്ചിക്കാവയും മുഹമ്മദ് സനാനുമാണ് ജംഷഡ്പുരിന് വേണ്ടി ഗോളുകൾ കണ്ടെത്തിയത്. വിജയത്തോടെ ചെന്നൈയിന് 27 പോയിന്റായി. പോയിന്റ് ടേബിളിൽ പതിനൊന്നാം സ്ഥാനത്താണ് ചെന്നൈയിൻ.