നെല്ല് കയറ്റിവന്ന വള്ളത്തിൽ നിന്ന് ആറ്റിലേക്ക് കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു
Sunday, March 9, 2025 11:09 PM IST
ആലപ്പുഴ: കുട്ടനാട്ടിൽ നെല്ല് കയറ്റി വന്ന വള്ളത്തിൽ നിന്ന് ആറ്റിലേക്ക് കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു.. കൈനകരി കൈപ്പാൽ വീട്ടിൽ സ്വദേശി ടിജോ തോമസ്(34) യാണ് മരിച്ചത്.
കഞ്ഞിപ്പാടം വൈശ്യംഭാഗം പാലത്തിനു സമീപമാണ് സംഭവമുണ്ടായത്. തകഴിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.