തൃ​ശൂ​ർ: പെ​രി​ഞ്ഞ​ന​ത്ത് ഉ​ത്സ​വ​ത്തി​നെ​ത്തി​ച്ച ആ​ന​യി​ട​ഞ്ഞു. കൊ​റ്റം​കു​ളം വ​ൻ​പ​റ​മ്പി​ൽ പ​ട്ട​ശേ​രി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന് കൊ​ണ്ടു​വ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്.

മാ​റാ​ടി ശ്രീ​അ​യ്യ​പ്പ​ൻ എ​ന്ന ആ​ന​യാ​ണ് ഇ​ട​ത്ത​ത്. ക്ഷേ​ത്ര പ​റ​മ്പി​ൽ ത​ള​ച്ചി​രു​ന്ന ആ​ന എ​ഴു​ന്ന​ള്ളി​പ്പ് തു​ട​ങ്ങു​ന്ന​തി​ന് മു​മ്പാ​ണ് ഇ​ട​ഞ്ഞ​ത്.

പാ​പ്പാ​ൻ​മാ​രു​ടെ ഒ​രു മ​ണി​ക്കൂ​റോ​ളം നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ആ​ന​യെ ത​ള​ച്ച​ത്. ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം.