തി​രു​വ​ന​ന്ത​പു​രം: പെ​രി​ങ്ങ​മ്മ​ല, ബൗ​ണ്ട​ർ​മു​ക്ക് വ​ന​മേ​ഖ​ല​യി​ൽ തീ​പി​ടി​ത്തം. ര​ണ്ടേ​ക്ക​റോ​ളം ക​ത്തി ന​ശി​ച്ച​താ​യാ​ണ് വി​വ​രം.

ലേ​ലം പി​ടി​ച്ച ശേ​ഷം മു​റി​ച്ച മ​ര​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​തി​ൽ തീ​പ​ട​ർ​ന്നാ​ണ് പ്ര​ദേ​ശ​ത്തെ മാ​ഞ്ചി​യം ഉ​ൾ​പ്പ​ടെ​യു​ള്ള വ​ന​മേ​ഖ​ല​യി​ലേ​ക്ക് പി​ടി​ച്ച​തെ​ന്നാ​ണ് നി​ഗ​മ​നം നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി തീ​യ​ണ​ച്ചു.

തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നാ​ണ് അ​ഗ്നി​ര​ക്ഷാ​സേ​ന അ​റി​യി​ച്ച​ത്.