പ​ത്ത​നം​തി​ട്ട: സി​പി​എം സം​സ്ഥാ​ന സ​മി​തി​യി​ൽ എ​ടു​ക്കാ​ത്ത​തി​ൽ അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി മു​തി​ർ​ന്ന നേ​താ​വ് എ.​പ​ത്മ​കു​മാ​ർ. പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നു​ള്ള നേ​താ​വാ​ണ് പ​ത്മ​കു​മാ​ർ. പൊ​തു സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തെ അ​ദ്ദേ​ഹം മ​ട​ങ്ങി.

"ച​തി​വ് വ​ഞ്ച​ന അ​വ​ഹേ​ള​നം' എ​ന്ന് പ​ത്മ​കു​മാ​ർ ഫേ​സ് ബു​ക്കി​ൽ കു​റി​ച്ചു. വീ​ണാ ജോ​ർ​ജി​നെ സം​സ്ഥാ​ന സ​മി​തി പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​ക്കി​യ​തി​ലും അ​ദ്ദേ​ഹ​ത്തി​ന് പ്ര​തി​ഷേ​ധ​മു​ണ്ട്.

'ച​തി​വ്, വ​ഞ്ച​ന, അ​വ​ഹേ​ള​നം - 52 വ​ർ​ഷ​ത്തെ ബാ​ക്കി​പ​ത്രം ലാ​ൽ സ​ലാം' എ​ന്നാ​ണ് പ​ത്മ​കു​മാ​റി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. പ്രൊ​ഫൈ​ൽ ചി​ത്ര​വും മാ​റ്റി. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് നി​ൽ​ക്കാ​തെ​യാ​ണ് പ​ത്മ​കു​മാ​ർ കൊ​ല്ലം വി​ട്ട​ത്.