സിപിഎം സംസ്ഥാന സമിതിയിൽ എടുത്തില്ല; അതൃപ്തി പരസ്യമാക്കി എ.പത്മകുമാർ
Sunday, March 9, 2025 6:53 PM IST
പത്തനംതിട്ട: സിപിഎം സംസ്ഥാന സമിതിയിൽ എടുക്കാത്തതിൽ അതൃപ്തി പരസ്യമാക്കി മുതിർന്ന നേതാവ് എ.പത്മകുമാർ. പത്തനംതിട്ടയിൽ നിന്നുള്ള നേതാവാണ് പത്മകുമാർ. പൊതു സമ്മേളനത്തിൽ പങ്കെടുക്കാതെ അദ്ദേഹം മടങ്ങി.
"ചതിവ് വഞ്ചന അവഹേളനം' എന്ന് പത്മകുമാർ ഫേസ് ബുക്കിൽ കുറിച്ചു. വീണാ ജോർജിനെ സംസ്ഥാന സമിതി പ്രത്യേക ക്ഷണിതാവാക്കിയതിലും അദ്ദേഹത്തിന് പ്രതിഷേധമുണ്ട്.
'ചതിവ്, വഞ്ചന, അവഹേളനം - 52 വർഷത്തെ ബാക്കിപത്രം ലാൽ സലാം' എന്നാണ് പത്മകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രൊഫൈൽ ചിത്രവും മാറ്റി. ഉച്ചഭക്ഷണത്തിന് നിൽക്കാതെയാണ് പത്മകുമാർ കൊല്ലം വിട്ടത്.