നിതീഷ് കുമാറുമായി ഇനി സഖ്യത്തിനില്ല: തേജസ്വി യാദവ്
Sunday, March 9, 2025 5:15 PM IST
പാറ്റ്ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഇനി സഖ്യത്തിനില്ലെന്ന് ആർജെഡി നേതാവും സംസ്ഥാന പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്. ജെഡി-യുവുമായി വീണ്ടും സഖ്യത്തിൽ എത്താനായി ആർജെഡി നീക്കങ്ങൾ നടത്തുന്നുവെന്ന തരത്തിൽ വന്ന അഭ്യൂഹങ്ങളെല്ലാം തേജസ്വി തള്ളി.
"നിതീഷുമായി ഇനി സഖ്യത്തിനില്ല. സഖ്യത്തിനായി ശ്രമിക്കുന്നില്ല. അത്തരത്തിലുള്ള വാർത്തകൾ എല്ലാം തെറ്റാണ്. അദ്ദേഹത്തെ തിരിച്ചെത്തിക്കേണ്ട ആവശ്യം ഞങ്ങൾക്കില്ല.'-തേജസ്വി യാദവ് പറഞ്ഞു.
"സംസ്ഥാനത്ത് നീതിഷിന്റെ നേതൃത്തിലുള്ള എൻഡിഎ സർക്കാർ വൻ പരാജയമാണ്. സമസ്ത മേഖലകളേയും തകർത്തു. ജനങ്ങൾക്ക് അവരുടെ ഭരണം മടുത്തു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ആർജെഡിയും സഖ്യവും വൻ വിജയം നേടും.'-തേജസ്വി യാദവ് പറഞ്ഞു