കുറ്റിപ്പുറത്ത് നിയന്ത്രണം വിട്ട കാർ തട്ടുകടയിലേയ്ക്ക് ഇടിച്ചുകയറി
Sunday, March 9, 2025 4:48 PM IST
മലപ്പുറം: കുറ്റിപ്പുറത്ത് നിയന്ത്രണം വിട്ട കാർ തട്ടുകടയിലേയ്ക്ക് ഇടിച്ചുകയറി അപകടം. കാർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു.
അപകടസമയത്ത് കടയിലും ആളുണ്ടായിരുന്നില്ല. സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് കാർ നിന്നത്.
കുറ്റിപ്പുറം ചെന്പിക്കലില്ലാണ് അപകടമുണ്ടായത്.