ഡൽഹിയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു
Sunday, March 9, 2025 3:55 PM IST
ന്യൂഡൽഹി: ആസാദ്പുർ ബാലാജി ടവറിന് സമീപം മിനിട്രക്കിടിച്ച് യുവതി മരിച്ചു.ബാലാസ്വ ഡയറിയിൽ നിന്നുള്ള പൂജ ദേവി(37) ആണ് മരിച്ചത്.
ശനിയാഴ്ചയാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ പൂജയെ ബിജെആർഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ട്രക്ക് ഡ്രൈവറെ നാട്ടുകാർ പിടികൂടി പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.