മദ്യലഹരിയിൽ ഷോപ്പിംഗ് മാളിൽ അടിപിടി; നാലുപേർ അറസ്റ്റിൽ
Sunday, March 9, 2025 3:33 PM IST
നോയിഡ: മദ്യലഹരിയിൽ ഷോപ്പിംഗ് മാളിൽ അടിപിടിയുണ്ടാക്കിയ നാലുപേർ അറസ്റ്റിൽ. നോയിഡയിലെ ഗാർഡൻസ് ഗാലേറിയ മാളിലാണ് സംഭവം.
ശനിയാഴ്ച രാത്രി ഗാസിയാബാദ് നിവാസികളായ മലർ ശർമയും വികാസ് ശർമയും മാളിലെത്തി മദ്യപിച്ചിരുന്നു. ഇവിടെയുണ്ടായിരുന്ന വസീം, ഭൂപേന്ദ്ര ചൗധരി എന്നിവരുമായി അവർക്ക് തർക്കമുണ്ടായിരുന്നു.
തുടർന്ന് മാളിന്റെ പ്രവേശന കവാടത്തിനടുത്ത് വച്ച് ഇരുകൂട്ടരും പരസ്പരം ആക്രമിക്കുകയും ബഹളം സൃഷ്ടിക്കുകയും ചെയ്തു. ഉടൻതന്നെ സെക്ടർ -39 പോലീസ് ഇടപെട്ടാണ് ഇരുവിഭാഗത്തെയും പിരിച്ചുവിട്ടത്.
പിന്നീട്, സമാധാനം തകർക്കാൻ ശ്രമിച്ചതിന് നാലുപേർക്കെതിരെയും പോലീസ് കേസെടുത്തു. നോയിഡയിലെ സെക്ടർ 38 എയിൽ സ്ഥിതി ചെയ്യുന്ന മാളിൽ നിരവധി ബാറുകളും റസ്റ്റോറന്റുകളും ഉണ്ട്.