എരുമേലിയിൽ കിണർ വൃത്തിയാക്കാനിറങ്ങിയവർ ശ്വാസം മുട്ടി മരിച്ചു
Sunday, March 9, 2025 3:31 PM IST
കോട്ടയം: എരുമേലിയിൽ കിണർ വൃത്തിയാക്കാനിറങ്ങിയ രണ്ടു പേർ ശ്വാസം മുട്ടി മരിച്ചു. വാഴക്കാല സ്വദേശി ബിജു, മുക്കട സ്വദേശി അനീഷ് എന്നിവരാണ് മരിച്ചത്.
ആദ്യം കിണറ്റിലിറങ്ങിയ ആൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ രണ്ടാമത്തെയാളും കിണറ്റിലിറങ്ങുകയായിരുന്നു.
മൃതദേഹങ്ങൾ എരുമേലി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.