ചാന്പ്യൻസ് ട്രോഫി കലാശപ്പോരിലും രോഹിത്തിന് ടോസ് നഷ്ടം, ന്യൂസിലൻഡിന് ബാറ്റിംഗ്
Sunday, March 9, 2025 2:14 PM IST
ദുബായ്: ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു. തുടർച്ചയായ 15-ാം ഏകദിനത്തിലാണ് രോഹിത്തിന് ടോസ് നഷ്ടമാകുന്നത്.
ഇന്ത്യ സെമിയിലെ അതേ ടീമിനെ നിലനിർത്തയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. അതേസമയം സൂപ്പർ താരം മാറ്റ് ഹെന്റി ഇല്ലാതെയാണ് ന്യൂസിലൻഡ് ഇന്ന് ഇറങ്ങുന്നത്.
ടീം ന്യൂസിലൻഡ്: വിൽ യംഗ്, രച്ചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ, ഡാരിൽ മിച്ചൽ, ടോം ലാതം, ഗ്ലെൻ ഫിലിപ്സ്, മൈക്കൽ ബ്രേസ്വെൽ, മിച്ചൽ സാന്റനർ), നഥാൻ സ്മിത്ത്, കൈൽ ജാമിസൺ, വില്യം ഒറൂർക്ക്
ടീം ഇന്ത്യ: രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, കെ.എൽ. രാഹുൽ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി