കാസർഗോട്ട് കാണാതായ പെൺകുട്ടിയും യുവാവും ജീവനൊടുക്കിയ നിലയിൽ
Sunday, March 9, 2025 11:19 AM IST
കാസർഗോട്: പൈവളിഗയിൽ കാണാതായ പെൺകുട്ടിയും യുവാവും മരിച്ചനിലയിൽ. 15കാരി ശ്രേയയും അയൽവാസിയായ പ്രദീപുമാണ് തൂങ്ങിമരിച്ചത്.
പെൺകുട്ടിയെയും 42കാരനായ യുവാവിനെയും 26 ദിവസങ്ങൾക്ക് മുൻപ് കാണാതായിരുന്നു. ഇവരുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഫെബ്രുവരി 12ന് പുലർച്ചെയാണ് ശ്രേയ എന്ന 15 വയസുകാരിയെ വീട്ടിൽ നിന്ന് കാണാതായത്. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. അന്നേദിവസം തന്നെ പ്രദേശവാസിയായ പ്രദീപ് എന്നയാളെയും കാണാതായി. ഇയാളെയും കണ്ടെത്താനായിരുന്നില്ല.
പ്രദേശത്ത് ഡോഗ് സ്ക്വാഡും പൊലീസും പരിശോധന നടത്തിയിരുന്നു. ദിവസങ്ങളോളം തിരച്ചിൽ നടത്തിയിട്ടും നൂറിലേറെപ്പേരെ ചോദ്യം ചെയ്തിട്ടും സൂചനകളൊന്നും ലഭിച്ചിരുന്നില്ല.