ട്രെയിനിൽ നിന്നും വീണ സ്ത്രീയെ സാഹസികമായി രക്ഷപെടുത്തി പോലീസുകാരൻ; വീഡിയോ
Sunday, March 9, 2025 10:27 AM IST
മുംബൈ: ഓടുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ബാലൻസ് നഷ്ടപ്പെട്ട് വീണ സ്ത്രീയെ സാഹസികമായി രക്ഷപെടുത്തി റെയിൽവേ പോലീസുകാരൻ. രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ റെയിൽവേ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.
മുംബൈയിലെ ബോറിവാലി റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. ഓടുന്ന ട്രെയിനിൽ നിന്നും പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരി കാൽവഴുതി നിലത്തുവീണു. ട്രെയിനിന്റെ ബോഗിയുടെ അടിയിലേക്ക് പോകാൻ തുടങ്ങിയ യാത്രക്കാരിയെ സമീപത്തുണ്ടായിരുന്ന പോലീസുകാരൻ സാഹസികമായി വലിച്ച് പ്ലാറ്റ്ഫോമിലേക്ക് കയറ്റി.
പോലീസുകാരന്റെ സമയോചിതമായ ഇടപെടലിനെ അഭിനന്ദിച്ച് നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.