ചെ​ന്നൈ: സു​പ്രീം കോ​ട​തി മു​ന്‍ ജ​ഡ്ജി ജ​സ്റ്റീ​സ് വി. ​രാ​മ​സ്വാ​മി (96) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ചെ​ന്നൈ​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അന്ത്യം.

1989 മു​ത​ൽ 1994 വ​രെ സു​പ്രീം​കോ​ട​തി ജ​ഡ്ജി​യാ​യി​രു​ന്നു. ഇ​ന്ത്യ​യി​ല്‍ ഇം​പീ​ച്ച്‌​മെ​ന്‍റ് ന​ട​പ​ടി​ക​ള്‍ നേ​രി​ട്ട ആ​ദ്യ ജ​ഡ്ജി​യാ​ണ് ജ​സ്റ്റീ​സ് വി. ​രാ​മ​സ്വാ​മി.

പ​ഞ്ചാ​ബ്- ഹ​രി​യാ​ന ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി​രു​ന്ന​പ്പോ​ൾ ഔ​ദ്യോ​ഗി​ക വ​സ​തി​ക്കാ​യി അ​മി​ത​മാ​യി പ​ണം ചെ​ല​വ​ഴി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ജ​സ്റ്റീ​സി​നെ​തി​രെ ഇം​പീ​ച്ച്‌​മെ​ന്‍റ് പ്ര​മേ​യം കൊ​ണ്ടു​വ​ന്ന​ത്. 1993 ൽ ​ആ പ്ര​മേ​യം പ​രാ​ജ​യ​പ്പെ​ട്ടു.

1953ലാ​ണ് രാ​മ​സ്വാ​മി അ​ഭി​ഭാ​ഷ​ക​നാ​യി ഔ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ച്ച​ത്. 1962ൽ ​അ​ഡീ​ഷ​ണ​ൽ ഗ​വ​ൺ​മെ​ന്‍റ് പ്ലീ​ഡ​റാ​യും 1969ൽ ​സ്റ്റേ​റ്റ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റാ​യും നി​യ​മി​ത​നാ​യ അ​ദ്ദേ​ഹം 1971ൽ ​മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ജ​ഡ്ജി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം നേ​ടി.

1987ൽ ​പ​ഞ്ചാ​ബ്-​ഹ​രി​യാ​ന ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി നി​യ​മി​ത​നാ​യ അ​ദ്ദേ​ഹം 1989ൽ ​സു​പ്രീം കോ​ട​തി​യി ജ​ഡ്ജി​യാ​യ​ത്. 1994ൽ ​അ​ദ്ദേ​ഹം സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ച്ചു.