കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍
Sunday, March 9, 2025 9:02 AM IST
അടിമാലി: കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ. അടിമാലി ഇരുമ്പുപാലം കരയില്‍ അനൂപിനെയാണ്(30) എക്സൈസ് അറസ്റ്റ് ചെയ്തത്.
39 കഞ്ചാവ് ചെടികളാണ് ഇവിടെ കണ്ടെത്തിയത്. ഇടുക്കി എക്സൈസ് സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്.പി. മിഥിന്‍ലാലും സംഘവും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.