നിലമ്പൂരിൽ കാട്ടാന ആക്രമണം; വീടിന്റെ ഗേറ്റും മതിലും തകര്‍ത്തു
Sunday, March 9, 2025 8:41 AM IST
മലപ്പുറം: നിലന്പൂർ അകമ്പാടത്ത് കാട്ടാന ആക്രമണം. ഇല്ലിക്കല്‍ ഹാതിലിന്റെ വീടിനു നേരെയാണ് ഇന്ന് പുലര്‍ച്ചെ കാട്ടാനകളുടെ ആക്രമണമുണ്ടായത്.
വീടിന്റെ ഗേറ്റും മതിലും ആനകള്‍ തകര്‍ത്തു. ആളില്ലാത്ത വീട്ടിലായിരുന്നു കാട്ടാന ആക്രമണം. വീട്ടുടമകൾ വിദേശത്താണ്.