എംഡിഎംഎ പൊതി വിഴുങ്ങിയതിനെ തുടർന്ന് മരിച്ച യുവാവിന്റെ പോസ്റ്റ്മോർട്ടം ഇന്ന്
Sunday, March 9, 2025 7:12 AM IST
കോഴിക്കോട്: പോലീസിനെ കണ്ട് എംഡിഎംഎ പൊതി വിഴുങ്ങിയതിനെ തുടർന്ന് മരിച്ച ഷാനിദിന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. രാവിലെ 10.30 ഓടെ കോഴിക്കോട് മെഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം.
മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പോലീസിനെ കണ്ട് കൈയിലുണ്ടായിരുന്ന പൊതി വിഴുങ്ങി ഓടാൻ ശ്രമിക്കവേയാണ് ഇയാൾ പോലീസിന്റെ പിടിയിലായത്. വിഴുങ്ങിയത് എംഡിഎംഎ ആണെന്ന് പറഞ്ഞതോടെ പോലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. എൻഡോസ്കോപ്പി പരിശോധനയിൽ വയറ്റിൽ വെളുത്ത തരികൾ അടങ്ങിയ രണ്ടു കവറുകൾ കണ്ടെത്തി. ഇതിനു പിന്നാലെയാണ് ചികിത്സയ്ക്കിടെ മരണം സംഭവിച്ചത്.