ആ​ല​പ്പു​ഴ: എ​ര​മ​ല്ലൂ​രി​ൽ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. എ​ഴു​പു​ന്ന സ്വ​ദേ​ശി മു​ഹ​മ്മ​ദ്‌ ആ​സി​ഫ് ആ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ൽ ആ​യ​ത്. ക​ഞ്ചാ​വ് കൈ​ക്ക​ലാ​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ആ​ണ് യു​വാ​വി​നെ കു​ടു​ക്കി​യ​ത്.

അ​രൂ​ർ തു​റ​വൂ​ർ ഉ​യ​ര​പ്പാ​ത നി​ർ​മാ​ണ മേ​ഖല​യി​ൽ എ​ര​മ​ല്ലൂ​ർ ജം​ഗ്ഷ​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം. ബൈ​ക്കി​ൽ പോ​വു​ക​യാ​യി​രു​ന്ന ര​ണ്ടം​ഗ സം​ഘ​ത്തി​ൽ നി​ന്നും ക​ഞ്ചാ​വ് പൊ​തി താ​ഴെ വീ​ണു. പി​ന്നാ​ലെ മ​റ്റൊ​രു സ്കൂ​ട്ട​റി​ൽ വ​ന്ന ആ​സി​ഫ് ആ ​പൊ​തി എ​ടു​ക്കു​ന്നതും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

സ്ഥ​ല​ത്ത് വ​ച്ച് ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​കു​ന്നു​ണ്ട്. ഇ​തൊ​ക്കെ​യും ശ്ര​ദ്ധ​യി​ൽ​പെ​ട്ട മ​റ്റൊ​രു യു​വാ​വാ​ണ് എ​ക്സൈ​സി​നെ വി​വ​രം അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച എ​ക്സൈ​സ് സം​ഘം യു​വാ​വി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ര​ണ്ട​ര കി​ലോ ക​ഞ്ചാ​വ് ഇ​യാ​ളി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.