കൊ​ച്ചി: മേ​ഘാ​ല​യ പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ നി​ന്നും ചാ​ടി പോ​ന്ന പ്ര​തി പെ​രു​മ്പാ​വൂ​രി​ൽ അ​റ​സ്റ്റി​ൽ. ആ​സാം ഡി​ബ്രി​ഗ​ഡ് സ്വ​ദേ​ശി ര​ഞ്ജ​ൻ ബോ​ർ​ഗോ​ഹൈ​ൻ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പെ​രു​മ്പാ​വൂ​ർ കൊ​ച്ച​ങ്ങാ​ടി​യി​ലെ പ്ലൈ​വു​ഡ് ക​മ്പ​നി​യി​ൽ നി​ന്നാ​ണ് ര​ഞ്ജ​ൻ ബോ​ർ​ഗോ​ഹൈ​ൻ അ​റ​സ്റ്റി​ലാ​യ​ത്. മേ​ഘാ​ല​യ​യി​ലെ ഭ​ക്ഷ്യ സം​സ്ക​ര​ണ സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​തി​നാ​ണ് മേ​ഘാ​ല​യ പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ചാ​ടി​പ്പോ​ന്ന ശേ​ഷ​മാ​ണ് ഇ​യാ​ൾ പെ​രു​മ്പാ​വൂ​രി​ൽ തൊ​ഴി​ലാ​ളി​യാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​ത്. പ്ര​തി പി​ടി​യി​ലാ​യ​ത​റി​ഞ്ഞ് മേ​ഘാ​ല​യ പോ​ലീ​സ് കൊ​ച്ചി​യി​ലെ​ത്തി മ​റ്റ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചു.