അനധികൃത മദ്യവില്‍പ്പന; വയോധികൻ അറസ്റ്റില്‍
Sunday, March 9, 2025 3:26 AM IST
കുന്നംകുളം: അനധികൃതമായി മദ്യവില്‍പ്പന നടത്തിയ സംഭവത്തിൽ പട്ടിത്തടം സ്വദേശി അറസ്റ്റില്‍. പട്ടിത്തടം പൂവ്വത്തൂര്‍ വീട്ടില്‍ സത്യൻ (62) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം വൈകുന്നേരം മങ്ങാട് ജെറുസലേം റോഡിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന ആറ് ലിറ്റര്‍ വിദേശ മദ്യവും കണ്ടെടുത്തു.
മേഖലയിലെ ലഹരി വില്‍പ്പന സംഘങ്ങളെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യവുമായി എക്സൈസ് വകുപ്പ് നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് പ്രതി പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.