വിമാനത്താവളത്തിലൂടെ സ്വർണംകടത്താൻ ശ്രമിച്ച കാഴ്ചവൈകല്യമുള്ളയാൾ പിടിയിൽ
Sunday, March 9, 2025 2:07 AM IST
ബംഗുളൂരു: കർണാടകയിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കോടിക്കണക്കിന് വിലവരുന്ന സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ കാഴ്ചവൈകല്യമുള്ളയാൾ അറസ്റ്റിൽ.
ദുബായിൽ നിന്ന് 3.44 കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ചയാളെ കസ്റ്റംസ് ആണ് പിടികൂടിയത്. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കന്നഡ നടി രന്യ റാവുവിനെ ബംഗുളൂരു വിമാനത്താവളത്തിൽ വച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം.