കൗമാരക്കാരിക്ക് നേരെ തെരുവ് നായ ആക്രമണം
Sunday, March 9, 2025 12:09 AM IST
ജയ്പുർ: രാജസ്ഥാനിലെ ആൽവാറിൽ വെള്ളിയാഴ്ച വൈകുന്നേരം നടക്കുന്നതിനിടെ കൗമാരക്കാരിയെ തെരുവ് നായ്ക്കൾ ആക്രമിച്ചു.
18കാരിയായ നവ്യയ്ക്കാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
ആൽവാറിലെ ജെകെ നഗറിലൂടെ ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടെയാണ് കുട്ടിയെ തെരുവ് നായ ആക്രമിച്ചത്. ഏകദേശം പത്തോളം നായ്ക്കളാണ് കുട്ടിയെ പരിക്കേൽപ്പിച്ചത്.
നിലത്ത് വീണ കുട്ടിയുടെ കരച്ചിൽകേട്ട സമീപവാസികളാണ് കുട്ടിയെ രക്ഷപെടുത്തിയത്. തുടർന്ന് നവ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരുവ് നായ ശല്യവുമായി ബന്ധപ്പെട്ട് മുനിസിപ്പൽ കോർപ്പറേഷനിൽ നിരവധി പരാതികൾ നൽകിയിട്ടുണ്ടെന്ന് പ്രാദേശിക കൗൺസിലർ ഹെത്രാം യാദവ് പറഞ്ഞു.