നെടുങ്കണ്ടത്ത് ആസാം സ്വദേശിനിയെ ബലാത്സംഗം ചെയ്ത സംഭവം; നാല് പേർ അറസ്റ്റിൽ
Saturday, March 8, 2025 7:56 PM IST
ഇടുക്കി: നെടുങ്കണ്ടത്ത് ആസാം സ്വദേശിനിയെ ബലാത്സംഗം ചെയ്തതായി പരാതി. ആസാം സ്വദേശിയായ സദ്ദാമാണ് പ്രതി. സംഭവത്തിൽ ഇയാൾ ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.അജിമുദീൻ, കൈറുൾ ഇസ്ലാം, മുക്കി റഹ്മാൻ എന്നിവർ ആണ് അറസ്റ്റിലായ മറ്റുള്ളവർ.
വെള്ളിയാഴ്ച രാത്രിയാണ് ആസാം സ്വദേശിയായ യുവതിയും ഭർത്താവും അവരുടെ കുട്ടിയും നെടുങ്കണ്ടത്ത് എത്തുന്നത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറുമ്പോൾ അവിടെയുണ്ടായിരുന്ന സദ്ദാമും സുഹൃത്തുമായി ഇവർ പരിചയപ്പെടുകയായിരുന്നു. തങ്ങൾക്ക് താമസിക്കാൻ ഒരു സ്ഥലവും ജോലിയും തരപ്പെടുത്തി തരണമെന്ന് ഇവർ ആവശ്യപ്പെട്ടു.
തുടർന്ന് സദ്ദാമിന്റെ റൂമിലേക്ക് ഇവരെ മൂവരെയും കൊണ്ടുപോയി. അവിടെ വച്ച് സദ്ദാം ഇവരെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്. അജിമുദീൻ, കൈറുൾ ഇസ്ലാം, മുക്കി റഹ്മാൻ എന്നിവരും ശാരീരികമായി ഉപദ്രവിച്ചതായും ഇവർ പരാതി നൽകിയിട്ടുണ്ട്.