തിരുവനന്തപുരത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
Saturday, March 8, 2025 6:20 PM IST
തിരുവനന്തപുരം: കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം കള്ളിക്കാട് വ്ലാവെട്ടി , പട്ടേക്കുളം സ്വദേശി വസന്തകുമാരി (68) യെയാണ് കാട്ടുപന്നി ആക്രമിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. റബർതോട്ടത്തിൽ ജോലി ചെയ്തിരുന്ന സമയത്താണ് വസന്തകുമാരിയെ കാട്ടുപന്നി ആക്രമിച്ചത്. കൈക്കും കാലിനും പരിക്കേറ്റ ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക്ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.
പതിവ് പോലെ തോട്ടത്തിൽ റബർപാലെടുക്കുന്നതിനിടെ പാഞ്ഞെത്തിയ കാട്ടുപന്നി വസന്തകുമാരിയെ ഇടിച്ചിട്ടശേഷം ഓടിപ്പോകുകയായിരുന്നു. നിലത്ത് വീണ് കരഞ്ഞ ഇവരെ ഒപ്പമുണ്ടായിരുന്നവരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കയ്യിലെ അസ്ഥിക്ക് പൊട്ടലുണ്ടായതാണ് വിവരം. കൂടുതൽ പരിശോധന നടത്തിവരികയാണ്.