വിദേശ വനിതയെയും ഹോം സ്റ്റേ ഉടമയെയും കൂട്ടബലാത്സംഗത്തിനിരയാക്കി
Saturday, March 8, 2025 3:25 PM IST
ബംഗളുരു: കർണാടകയിൽ വിദേശ വനിതയെയും ഹോം സ്റ്റേ ഉടമയെയും കൂട്ട ബലാത്സംഗത്തിനിരയാക്കി. വിനോദ സഞ്ചാര കേന്ദ്രമായ ഹംപിയിലാണ് സംഭവം. ഹംപിയിൽ ഹോം സ്റ്റേ നടത്തുന്ന വനിതയെയും അവിടെ താമസിച്ചിരുന്ന ഇസ്രായേൽ സ്വദേശിനിയെയുമാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്.
ഇവർക്കൊപ്പമുണ്ടായിരുന്ന പുരുഷന്മാരെ കനാലില്‍ തള്ളിയിട്ട ശേഷമായിരുന്നു പീഡനം. കനാലില്‍ വീണ ഒരാൾ മരിച്ചു. അമേരിക്കയില്‍ നിന്നുള്ള ഡാനിയേല്‍, മഹാരാഷ്ട്രക്കാരനായ പങ്കജ്, ഒഡീഷയില്‍ നിന്നുള്ള ബിബാഷ് എന്നിവരാണ് വിനോദ സഞ്ചാരികളുടെ സംഘത്തിൽ ഉണ്ടായിരുന്നത്. ബിബാഷ് മരണപ്പെട്ടതായി കർണാടക പോലീസ് പറഞ്ഞു. ഡാനിയേലും പങ്കജും നീന്തി രക്ഷപ്പെട്ടു.
പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും രണ്ട് പ്രത്യേക സംഘങ്ങള്‍ കേസ് അന്വേഷിക്കുന്നുണ്ടെന്നും കർണാടക പോലീസ് അറിയിച്ചു.