കളമശേരിയില്‍ കിടക്കനിര്‍മാണ കമ്പനിയില്‍ വന്‍ തീപിടിത്തം; 110 കെവി ലൈൻ പൊട്ടിവീണു
Saturday, March 8, 2025 11:38 AM IST
കളമശേരി: കളമശേരിയില്‍ കിടക്ക നിര്‍മാണ കമ്പനിയില്‍ വന്‍ തീപിടിത്തം. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ ബിവറേജസ് ഔട്ട്ലെറ്റിനു പിന്നിലെ കിടക്ക നിര്‍മാണ കമ്പനിയിൽ ഇന്ന് രാവിലെ 10.15 ഓടെയാണ് തീപിടിത്തമുണ്ടായത്.
സമീപത്ത് കൂടി പോകുന്ന 110 കെവി വൈദ്യുതി ലൈന്‍ തീപിടിത്തത്തില്‍ പൊട്ടി വീണു. തീപിടിത്തത്തെ തുടര്‍ന്ന് ദേശമാകെ പുക നിറഞ്ഞത് ആളുകളെ പരിഭ്രാന്തരാക്കി. ഏലൂര്‍ അഗ്നി രക്ഷാ സേന സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.