ഇംഗ്ലീഷ് പ്രീമിയർ ലീഗ്: കരുത്തർ ഇന്ന് കളത്തിലിറങ്ങും
Saturday, March 8, 2025 8:04 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കരുത്തർ ഇന്ന് കളത്തിലിറങ്ങും. നിലവിലെ ചാന്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും നോട്ടിംഗ്ഹാം ഫോറസ്റ്റിനും ഇന്ന് മത്സരമുണ്ട്.
ഇന്ത്യൻ സമയം വൈകുന്നേരം ആറിന് നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി നോട്ടിംഗ്ഹാം ഫോറസ്റ്റിനെ നേരിടും. നോട്ടിംഗ്ഹാമിലെ സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
ലിവർപൂൾ എഫ്സിയുടെ എതിരാളികൾ സതാംപ്ടണാണ്. ഇന്ത്യൻ സമയം രാത്രി 8.30 ന് മത്സരം ആരംഭിക്കുക. ലിവർപൂളിന്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡാണ് വേദി.
രാത്രി 11 ന് നടക്കുന്ന മത്സരത്തിൽ ആസ്റ്റൺ വില്ല ബ്രെന്റ് ഫോഡിനെ നേരിടും. ബ്രൈറ്റൺ- ഫുൾഹാം മത്സരവും ക്രിസ്റ്റൽ പാലസ്-ഇപ്സ്വിച്ച് ടൗൺ മത്സരവും ഇന്ന് നടക്കും.